26.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Kechery എളവള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിലെ ഊട്ട് തിരുന്നാളിന് കൊടിയേറി

എളവള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിലെ ഊട്ട് തിരുന്നാളിന് കൊടിയേറി

27

എളവള്ളി സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുന്നാളിന് കൊടിയേറി. തിരുന്നാള്‍ കൊടിയേറ്റം പറപ്പൂര്‍ ഫൊറോന വികാരി ഫാ. പോള്‍ തേക്കാനത്ത് നിര്‍വ്വഹിച്ചു . ജൂണ്‍ 13 ശനിയാഴ്ച്ചയാണ് ഊട്ട് തിരുന്നാള്‍ ആഘോഷിക്കുന്നത്. തിരുന്നാളിന്റെ ഭാഗമായുള്ള നവനാള്‍ തിരുകര്‍മ്മങ്ങള്‍ കൊടിയേറ്റം മുതല്‍ തിരുന്നാള്‍ ദിനം വരെ വൈകീട്ട് 6 മണിക്ക് ആഘോഷമായ കുര്‍ബാന ലദീഞ്ഞ് നൊവേന എന്നി തിരുകര്‍മ്മങ്ങളോടെ നടക്കും. തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നവരുടെ പ്രസുദേന്തി വാഴ്ചയും നടക്കും.നവനാള്‍ ചടങ്ങുകളുടെ ഭാഗമായുണ്ടാകും. തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ഇടവക വികാരി ഫാ.ഫ്രാങ്ക്‌ളിന്‍ കണ്ണനായ്ക്കല്‍, കൈക്കാരന്‍മാരായ സൈമണ്‍ വടുക്കൂട്ട്, വിന്‍സെന്റ് കാഞ്ഞിരത്തിക്കല്‍, ആല്‍ബിന്‍ ആന്റോ സി,
ജനറല്‍ കണ്‍വീനര്‍ ആല്‍വിന്‍ പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ADVERTISEMENT
error: Content is protected !!