പിണറായി പോലീസ് ആര്‍ എസ് എസ് കൂട്ടുകെട്ടിനെതിരെ എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം സംഘടിപ്പിച്ച ജന ജാഗ്രത സദസ്സ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചരിച്ച് പുന്നയൂര്‍ക്കുളം അണ്ടത്തോട് സമാപിച്ചു. ഒക്ടോബര്‍ 24, 25 തീയതികളിലായാണ് ജാഗ്രത സദസ്സ് ഗുരുവായൂര്‍ മണ്ഡലത്തില്‍ നടത്തിയത്. എസ്ഡിപിഐ ഗുരുവായൂര്‍ മണ്ഡലം പ്രസിഡണ്ട് സിദ്ദീഖുല്‍ അക്ബര്‍ന്റെ നേതൃത്വത്തില്‍ 24ന് ഗുരുവായൂര്‍ പടിഞ്ഞാറേ നടയില്‍ വെച്ച് പാര്‍ട്ടി ജില്ലാ ട്രഷറര്‍ ടിഎം അക്ബറില്‍ നിന്നും പതാക ഏറ്റുവാങ്ങി ക്കൊണ്ട് ജാഥ ക്യാപ്റ്റന്‍ സിദ്ദീഖുല്‍ അക്ബര്‍ തുടക്കം കുറിച്ചു.
ADVERTISEMENT