26.5 C
Kunnamkulam
Thursday, September 10, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സ്നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു

ഗുരുവായൂര്‍ സ്നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു

24

ഗുരുവായൂരിലെ മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായ സ്നേഹസ്പര്‍ശത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാള്‍ ആഘോഷം സംഘടിപ്പിച്ചു. പകല്‍ വീട്ടില്‍ നടന്ന ആലോഷ പരിപാടികള്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട് ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡണ്ട് എം.കെ. നാരായണന്‍ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. റിട്ട: ക്രൈം ബ്രാഞ്ച് എസ്.പി. ആര്‍.കെ. ജയരാജ് പെരുന്നാള്‍ സന്ദേശം നല്‍കി. ജനറല്‍ സെക്രട്ടറി പി.പി. വര്‍ഗീസ്, അനില്‍ കല്ലാറ്റ്, കെ.വി. മുഹമ്മദുണ്ണി, പി.ഐ. സൈമണ്‍, നിര്‍മ്മല നായ്ക്കത്ത്, കെ.വി. രാധാകൃഷ്ണവാര്യര്‍, ഇന്ദിര സോമസുന്ദരന്‍, പ്രഹ്‌ളാദന്‍ മാമ്പറ്റ്, എം.പി. കബീര്‍, ജോര്‍ജ്ജ് പോള്‍ നീലങ്കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു. അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!