മറ്റം സാന്ത്വന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പുതിയ ഓഫീസിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

 

മറ്റം നമ്പഴിക്കാട് തീപ്പെട്ടിക്കമ്പനിക്ക് സമീപമാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നത്. ജനകീയ കൂട്ടായ്മയിലൂടെ സാമൂഹ്യസേവന രംഗത്ത് വിവിധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് കണ്ടാണശ്ശേരി പഞ്ചായത്തില്‍ സാന്ത്വന ചാരിറ്റബിള്‍ ട്രസ്റ്റ് പ്രവര്‍ത്തിക്കുന്നത്. സ്വന്തമായൊരു സ്ഥലവും ആധുനിക സജ്ജീകരണങ്ങളോടെയുള്ള കെട്ടിടവുമെന്ന് ട്രസ്റ്റിന്റെ ചിരകാല സ്വപ്‌നമാണ് പ്രാവര്‍ത്തികമാകുന്നത്. ഇതിനോട് ചേര്‍ന്ന് തെറാപ്പി യൂണിറ്റും വയോജന സൗഹൃദ പദ്ധതികളും ലക്ഷ്യം വെയ്ക്കുന്നുണ്ട്. പുതിയ ഓഫീസ് കെട്ടിടനിര്‍മ്മാണത്തിനായി നാദം യുവജന വേദി 5 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിരുന്നു. ജീവിതത്തില്‍ അവസാനഘട്ടത്തില്‍ കഴിയുന്നവര്‍ക്ക് ആശ്വാസവും കരുതലും നല്‍കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

ADVERTISEMENT