എം അഹമ്മു ഹാജി സ്മാരക വിദ്യഭ്യാസ പുരസ്‌കാരവും പഠനോപകരണ വിതരണവും നടന്നു

 

പഠനമാണ് നമ്മുടെ ലഹരി എന്ന ആഹ്വാനവുമായി ഗുരുവായൂര്‍ നഗരസഭ 23-ാം വാര്‍ഡ് അങ്ങാടിത്താഴത്ത് എം അഹമ്മു ഹാജി സ്മാരക വിദ്യഭ്യാസ പുരസ്‌കാരവും പഠനോപകരണ വിതരണവും ജേഴ്സി വിതരണവും സംഘടിപ്പിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച് റഷീദ് വിദ്യാര്‍ത്ഥികള്‍ക്ക് മൊമെന്റോ നല്‍കി. ഗുരുവായൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. ജിഷ നൗഷാദ് ജേഴ്‌സി വിതരണം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ നൗഷാദ് അഹമ്മു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഷമീര്‍ മോസ്‌കോ, അനീഷ് പാലയൂര്‍, നൗഷാദ് നെടുപറമ്പില്‍, സജി മോസ്‌കോ, സിയാദ്, ബാപ്പു പി എം, ഇല്യാസ് ബുര്‍ഹാന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT