ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സ്‌കൂട്ടര്‍ വഴിപാടായി ലഭിച്ചു. ടി.വി.എസ് കമ്പനിയാണ് പുതുതായി പുറത്തിറക്കിയ ജൂപ്പിറ്റര്‍ ഹൈബ്രിഡ് മോഡല്‍ സ്‌കൂട്ടര്‍ വഴിപാടായി സമര്‍പ്പിച്ചത്. വാഹന പൂജക്ക് ശേഷം കിഴക്കേ നടയില്‍ നടന്ന ചടങ്ങില്‍ ടി.വി.എസ് മോട്ടോര്‍ കമ്പനി ലിമിറ്റഡ് വൈസ് പ്രസിഡന്റ് കെ.എന്‍ രാധാകൃഷ്ണന്‍ സ്‌കൂട്ടറിന്റെ താക്കോലും രേഖകളും ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന് കൈമാറി.
ADVERTISEMENT