പുന്നയൂര്‍ പഞ്ചായത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന്

പുന്നയൂര്‍ പഞ്ചായത്തിലെ പിഡബ്ലിയുഡി റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്ന് പഞ്ചായത്ത് ഭരണ സമിതി.
പഞ്ചായത്തിലെ വെട്ടിപ്പുഴ മുതല്‍ മന്ദലാംകുന്ന് ബീച്ച് വരെയും, വടക്കേക്കാട് തെക്കിനേടത്തുപടി മുതല്‍ കുഴിങ്ങര വരെയും, കുഴിങ്ങര മുതല്‍ എടക്കഴിയൂര്‍ കാജ കമ്പനി വരെയുമുള്ള പിഡബ്ല്യുഡി റോഡുകള്‍ ബിഎംബിസി നിലവാരത്തിലേക്ക് ഉയര്‍ത്തണമെന്നും തെക്കിനേടത്ത്പടി, കുഴിങ്ങര, അവിയൂര്‍ വളയന്തോട് എന്നീ പ്രദേശങ്ങളിലെ പിഡബ്ലിയുഡി റോഡുകളിലെ വെള്ളകെട്ടിന് പരിഹാരം കാണണമെന്നും പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു.

ADVERTISEMENT
Malaya Image 1

Post 3 Image