29.3 C
Kunnamkulam
Sunday, July 26, 2026
Home Bureaus Punnayurkulam അപൂർണ്ണമായ വാതകശ്മശാനം ഉടൻ തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ഭീമഹര്‍ജി നല്‍കി

അപൂർണ്ണമായ വാതകശ്മശാനം ഉടൻ തുറന്നുനൽകണമെന്നാവശ്യപ്പെട്ട് ഭീമഹര്‍ജി നല്‍കി

വടക്കേക്കാട് ഗ്രാമപഞ്ചായത്ത് വാതകശ്മശാനം അടിയന്തിരമായി പണി പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് തുറന്ന് കൊടുക്കണമെന്നാവശ്യപ്പെട്ട് ആയിരത്തോളം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി ജനകീയ സമിതിയുടെ നേതൃത്വത്തിന്‍ പഞ്ചായത്ത് സെക്രട്ടറിക്കും , പ്രസിഡണ്ടിനും നല്‍കി. ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും പകുതി പണി പോലും പൂര്‍ത്തീകരിക്കാത്ത, മഴ പെയ്തതോടെ വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലത്ത്
ജൂണ്‍ 30നുള്ളില്‍ ശ്മശാനം പണിയുമെന്നാണ് പഞ്ചായത്ത് അധികൃതര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍ എത്രയും വേഗം ശ്മശാനം കുറ്റമറ്റ രീതിയില്‍ നിര്‍മ്മിക്കണമന്ന് ആവശ്യപെട്ടാണ് ജാതി-മത-രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ആയിരത്തോളം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജനകീയ സമിതി കണ്‍വീനര്‍ മാധവന്‍ പൂങ്ങാട്ട്,ജോയിന്‍ കണ്‍വീനര്‍ മനോജ് , കോഡിനേറ്റര്‍മാരായ കെ.പി അഖില്‍,കെ.ആര്‍ വിനു,ഇ.എസ് സുബിന്‍,സംഗീത മനോജ് എന്നിവരുടെ നേതൃത്വത്തിന്‍ ബുധനാഴ്ച രാവിലെ പഞ്ചായത്ത് സെക്രടറിക്കും , പ്രസിഡണ്ടിനും ഹര്‍ജി നല്‍കിയത്. നായരങ്ങാടിയിലുള്ള പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സില്‍ നിന്ന് ജനകീയ സമിതിയംഗങ്ങള്‍ ജാഥയായി വന്നാണ് ഹര്‍ജി നല്‍കിയത്.

ADVERTISEMENT
error: Content is protected !!