25.2 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Guruvayur ഫോണ്‍ തട്ടിയെടുത്തയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

ഫോണ്‍ തട്ടിയെടുത്തയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു

ഫോണ്‍ ചെയ്യാനെന്ന വ്യാജേന ഗൃഹനാഥനില്‍ നിന്ന് ഫോണ്‍ വാങ്ങി മുങ്ങിയയാളെ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂര്‍ കര്‍ണകോട്ട് ബസാര്‍ കിഴക്കേത്തല മണികണ്ഠനാണ് (43) അറസ്റ്റിലായത്. ചെമ്മണ്ണൂര്‍ സ്വദേശി രവിയുടെ ഫോണാണ് ഇയാള്‍ തട്ടിയെടുത്തത്. മോഷ്ടിച്ച ഫോണ്‍ പ്രതി ചൊവ്വല്ലൂര്‍പ്പടിയിലെ ഒരു കടയില്‍ വിറ്റിരുന്നു. ഇവിടെ നിന്നും പൊലീസ് ഫോണ്‍ കണ്ടെടുത്തു. എസി.പി.സി പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ ടെമ്പിള്‍ എസ്.എച്ച്.ഒ. ജി. അജയകുമാര്‍, എ.എസ്.ഐമാരായ കെ. സാജന്‍, സീനിയര്‍ സി.പി.ഒമാരായ എന്‍.പി സാജന്‍, ഡി. അരുണ്‍, ശ്രീനാഥ്, സി.പി.ഒ റമീസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ADVERTISEMENT
error: Content is protected !!