ഓണത്തിന്റെ വരവറിയിച്ച് അത്തം പിറന്നതോടെ ഗുരുവായൂര്‍ ക്ഷേത്രത്തിന് മുന്നില്‍ ഭക്തരുടെ പൂക്കളം വിരിഞ്ഞ് തുടങ്ങി. ഇനി തിരുവോണം വരെ പത്ത് ദിവസവും ഗുരുവായൂരപ്പന് മുന്നില്‍ വലിയ പൂക്കളങ്ങള്‍ വിടരും. ഗുരുവായൂരിലെ പൂക്കച്ചവടക്കാരാണ് ഓണക്കാലത്ത് ക്ഷേത്രത്തിന് മുന്നില്‍ വഴിപാടായി പൂക്കളങ്ങള്‍ ഒരുക്കുന്നത്.
ADVERTISEMENT