27.1 C
Kunnamkulam
Friday, July 10, 2026
Home Bureaus Erumapetty വേലൂര്‍ ഗവ: എച്ച്.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച്ച മുഖ്യമന്ത്രി നിര്‍വഹിക്കും

വേലൂര്‍ ഗവ: എച്ച്.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച്ച മുഖ്യമന്ത്രി നിര്‍വഹിക്കും

വേലൂര്‍ ഗവ: രാജാ സര്‍ രാമവര്‍മ്മ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 8-ാം തിയ്യതി ഉച്ചതിരിഞ്ഞ് 2.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്ക് രൂപം നല്‍കിയതായി ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ഉദ്ഘാടന ചടങ്ങിന് എ.സി.മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. ആലത്തൂര്‍ എം.പി കെ. രാധാകൃഷ്ണന്‍, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികളാകും.

ADVERTISEMENT
error: Content is protected !!