ഗുരുവായൂര്‍ തിരുവെങ്കിടം എന്‍.എസ്.എസ് കരയോഗം കുടുംബസംഗമം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കൊടയില്‍ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ കരയോഗം പ്രസിഡണ്ട് വി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. 75-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന കുരുവട്ടി വാസുദേവന്‍ നായര്‍, പന്തി രാധമ്മ എന്നിവരെയും അമ്പതാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ദമ്പതികളെയും ആദരിച്ചു. ഇന്റര്‍നാഷണല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് ജേതാവ് ജയശ്രീ വാസു ദേവന്‍, വെങ്കിച്ചന്‍ സ്മാരക പഠന കേന്ദ്രം പുരസ്‌കാരം ലഭിച്ച ഷണ്മുഖന്‍ തെച്ചിയില്‍ എന്നിവര്‍ക്കും ആദരവ് നല്‍കി.
ADVERTISEMENT