30.8 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഗുരുവായൂരിൽ എലിപ്പനി മരണം. ബോഡിബിൽഡറും റിട്ട: അധ്യാപകനുമായ പുന്നത്തൂർ റോഡിൽ മണ്ടുംപാൽ സുരേഷ് ജോർജ് (62)...

ഗുരുവായൂരിൽ എലിപ്പനി മരണം. ബോഡിബിൽഡറും റിട്ട: അധ്യാപകനുമായ പുന്നത്തൂർ റോഡിൽ മണ്ടുംപാൽ സുരേഷ് ജോർജ് (62) ആണ് മരിച്ചത്

870

ഗുരുവായൂരിൽ എലിപ്പനി മരണം. ബോഡിബിൽഡറും റിട്ട: അധ്യാപകനുമായ പുന്നത്തൂർ റോഡിൽ മണ്ടുംപാൽ സുരേഷ് ജോർജ് ആണ് മരിച്ചത്.62 വയസ്സായിരുന്നു. കോട്ടപ്പടി ജിംനേഷ്യത്തിലെ ട്രൈനറാണ്. മിസ്റ്റർ തൃശ്ശൂർ, മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്സിറ്റി, മിസ്റ്റർ കേരള എന്നി പട്ടങ്ങൾ നേടിയിട്ടുണ്ട്. പാവറട്ടി സെൻറ് ജോസഫ് ഹയർസെക്കൻഡറി സ്ക്കൂളിലെ ഹിന്ദി അദ്ധ്യാപകനായിരുന്നു. കഴിഞ്ഞ ആഴ്ച്ച ഹെൽത് ക്ലബ്ബിൽ വീണതിനെ തുടർന്ന് എറണാകുളം രാജഗിരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇവിടെ നിന്നുള്ള പരിശോധനയിലാണ് എലിപ്പനി സ്ഥിരീകരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു മരണം. സംസ്‌കാരം നാളെ രാവിലെ പത്തിന് കോട്ടപ്പടി സെൻറ് ലാസ്സേഴ്സ് പള്ളിയിൽ.ഭാര്യ : മേരി ജോൺ.

ADVERTISEMENT
error: Content is protected !!