കടവല്ലൂര്‍ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തില്‍ ജെ എല്‍ ജി യുടെ നേതൃത്വത്തില്‍ ഒരേക്കര്‍ സ്ഥലത്ത് നടത്തിയ കുറുന്തോട്ടി കൃഷിയുടെ വിളവെടുപ്പ് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി ഐ രാജേന്ദ്രന് ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ശ്രീജ വേലായുധന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പഞ്ചായത്ത് സെക്രട്ടറി ഉല്ലാസ്കുമാര്‍ അഗ്രി സി ആര് പി ഷജ്മ, വാര്‍ഡ് 7 കീര്‍ത്തി ജെ എല്‍ ജി പ്രസിഡന്റ് സൈനബ, സെക്രട്ടറി ആമിനക്കുട്ടി, അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.