24.2 C
Kunnamkulam
Wednesday, August 26, 2026
Home Bureaus Chavakkad വെണ്ടകൃഷി വിളവെടുപ്പ് നടന്നു

വെണ്ടകൃഷി വിളവെടുപ്പ് നടന്നു

96

പച്ചക്കറി കൃഷി വികസനം – സംരക്ഷിത കൃഷി പദ്ധതി പ്രകാരം ചാവക്കാട് നഗരസഭ 22-ാം വാര്‍ഡില്‍ മേലെപുരക്കല്‍ വിശ്വനാഥന്റെ കൃഷിയിടം പാട്ടത്തിനെടുത്ത് ചെയ്ത വെണ്ടകൃഷിയുടെ വിളവെടുപ്പ് നടന്നു. പാലയൂര്‍ പൊന്നരശ്ശേരി വീട്ടില്‍ നിമലിന്റെ വെണ്ടയ്ക്ക കൃഷിയുടെ വിളവെടുപ്പ് ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ അക്ബര്‍ ഉദ്ഘാടനം ചെയ്തു. ഏകദേശം രണ്ടേക്കര്‍ ഭൂമിയിലാണ് വിമല്‍ കൃഷി ചെയ്തത്. ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ മണികണ്ഠന്‍, കൃഷി ഫീല്‍ഡ് ഓഫീസര്‍ ആനി റോസ് എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!