24.7 C
Kunnamkulam
Monday, August 3, 2026
Home Bureaus Guruvayur മിന്നല്‍ പരിശോധന; ഗുരുവായൂരിലെ കടകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

മിന്നല്‍ പരിശോധന; ഗുരുവായൂരിലെ കടകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

ഗുരുവായൂര്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ നാല് കടകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. പടിഞ്ഞാറേ നടയിലെ ബാലാജി റസ്റ്റോറന്റ്, മോഡേണ്‍ ടീ സ്റ്റാള്‍, സരസ്വതി കളക്ഷന്‍സ്, മഞ്ജുളാലിന് സമീപത്തെ ദേവകി ഹോട്ടല്‍ എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടികൂടിയത്. റസ്റ്റോറന്റുകളില്‍ നിന്ന് പഴകിയ ഇറച്ചി, കടലക്കറി എന്നിവയും കഴുകാതെ മുറിച്ചുവെച്ച സവാളയുമാണ് പിടിച്ചെടുത്തത്. സരസ്വതി കളക്ഷന്‍സില്‍ നിന്ന് പഴകിയ കായ വറുത്തതും പിടിച്ചെടുത്തു.വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ദേവസ്വത്തിന്റെ പാഞ്ചജന്യം ഗസ്റ്റ് ഹൗസിലെ ഹോട്ടലായ പഴയിടം രുചിയില്‍ നിന്ന് നിരോധിച്ച ഒറ്റതവണ ഉപയോഗിക്കുന്ന ഗ്ലാസുകളും പ്ലേറ്റുകളും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ക്ലീന്‍ സിറ്റി മാനേജര്‍ കെ.സി. അശോക് പറഞ്ഞു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. ഹര്‍ഷിദ്, സിബി പ്രവിന്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.ബി. സുജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ADVERTISEMENT
error: Content is protected !!