24.4 C
Kunnamkulam
Monday, September 14, 2026
Home CCTV Desk കണ്ണൂരില്‍ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

കണ്ണൂരില്‍ ശക്തമായ മഴ ; ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു

64

കണ്ണൂര്‍ എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. രാവിലെ 6 മണിയോടെയാണ് സംഭവം. വീടുകളോട് ചേര്‍ന്നുള്ള ഭാഗത്തായാണ് മണ്ണിടിഞ്ഞത്. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. മന്ത്രി സണ്ണി ജോസഫും കളക്ടര്‍ പി വിഷ്ണുരാജും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അതേസമയം, കണ്ണൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ചെറുപുഴ പുഴയിലും കാര്യങ്കോട് പുഴയിലും ജലനിരപ്പ് ഉയര്‍ന്നു. കൃഷിയിടങ്ങളെല്ലാം വെള്ളത്തിനടിയിലായി. കര്‍ണാടക വനത്തില്‍ ഉരുള്‍പൊട്ടിയതായാണ് സംശയം. ശക്തമായ മഴയെ തുടര്‍ന്ന് കാര്യങ്കോട് പുഴ കരകവിഞ്ഞു. പാല്‍ച്ചുരത്തില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു.

 

ADVERTISEMENT
error: Content is protected !!