26.3 C
Kunnamkulam
Thursday, August 13, 2026
Home Bureaus Punnayurkulam കനത്ത മഴയില്‍ അണ്ടത്തോട് രാമച്ചപ്പാടങ്ങള്‍ വെള്ളത്തില്‍ ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

കനത്ത മഴയില്‍ അണ്ടത്തോട് രാമച്ചപ്പാടങ്ങള്‍ വെള്ളത്തില്‍ ; കര്‍ഷകര്‍ പ്രതിസന്ധിയില്‍

22

തുടര്‍ച്ചയായി പെയ്ത കനത്ത മഴയില്‍ അണ്ടത്തോട് പെരിയമ്പലം പ്രദേശത്തെ രാമച്ച പാടങ്ങളില്‍ വെള്ളം കയറി. ഏക്കര്‍ കണക്കിന് സ്ഥലത്തെ രാമച്ചകൃഷി നാശത്തിന്റെ വക്കിലായതോടെ വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് കര്‍ഷകര്‍.കൊയ്ത്തിന് പാകമായതും വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലുള്ളതുമായ രാമച്ചച്ചെടികളാണ് ദിവസങ്ങളായി വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നത്. തീരദേശത്തിന്റെ പഞ്ചാര മണലിലെ രാമച്ചത്തിന് വിപണിയില്‍ നല്ല ഡിമാന്റാണ് ഉണ്ടായിരുന്നത്. പഞ്ചാര മണലില്‍ വെള്ളം എളുപ്പത്തില്‍ താഴ്ന്നു പോവുന്നതിനാല്‍ വേരുകള്‍ എളുപ്പത്തില്‍ എടുക്കുവാനും കഴിയുമായിരുന്നു. വെള്ളം കെട്ടികിടക്കുന്നത് മൂലം വേരുകള്‍ ചീഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍ ഇത്തവണത്തെ വിളവെടുപ്പ് പൂര്‍ണ്ണമായി നഷ്ടത്തിലാകും. സമീപത്തെ തോടുകളിലും ചാലുകളിലും എക്കലും മാലിന്യവും അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളം പാടങ്ങളില്‍ കെട്ടി കിടക്കുവാന്‍ പ്രധാന കാരണം. വിത്ത്, വളം, പണി കൂലി ഇനത്തില്‍ വന്‍ തുക ചെലവഴിക്കുന്നതിന് വേണ്ടി പല കര്‍ഷകരും കെട്ടു താലിയടക്കം പണയം വെച്ചും വായ്പ എടുത്തുമാണ് കൃഷി നടത്തുന്നത്. ഇത് അടക്കാന്‍ കഴിയാതെ വന്നാല്‍ കുടുംബങ്ങള്‍ പട്ടിണിയിലേക്ക് കൂപ്പുകൂത്തും എന്നകാര്യത്തില്‍ തര്‍ക്കമില്ല. പാടശേഖരങ്ങളിലെ വെള്ളം ഉടന്‍ തുറന്നുവിടാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും, കൃഷിനാശം സംഭവിക്കുന്ന കര്‍ഷകര്‍ക്ക് അര്‍ഹമായ ധനസഹായവും നഷ്ടപരിഹാരവും നല്‍കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും രാമച്ച കര്‍ഷകരുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!