പ്രത്യാശ അയിരൂരിന്റെ നേതൃത്വത്തില്‍ പെരുമ്പടപ്പില്‍ ഹയര്‍ എഡ്യൂക്കേഷന്‍ മീറ്റ് സംഘടിപ്പിച്ചു. ദേശീയ തലത്തിലുള്ള ഉന്നത സര്‍വകലാശാലകളെയും, മറ്റു സ്ഥാപനങ്ങളെയും പരിചയപ്പെടുത്താനും, കരിയര്‍ ഗൈഡന്‍സ് നല്‍കാനുമായിട്ടാണ് മീറ്റ് സംഘടിപ്പിച്ചത്. ദേശീയ തലത്തിലെ വിവിധ ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠനം നടത്തുന്ന ജാബിര്‍, ഷബീബ്, റഫാ റഫീഖ്, ഫാത്തിമ ലിയാന, നിഹ്ല നസീം, ഐസണ്‍ സിറില്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ നയിച്ചു. ഡല്‍ഹി ജെഎംഐയിലെ ഡോക്ടര്‍ എം.പി. നിസാര്‍ മോഡറേറ്ററായി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനീഷ മുസ്തഫ ഉദ്ഘാടനം ചെയ്തു.
Home Bureaus Punnayurkulam പ്രത്യാശ അയിരൂരിന്റെ നേതൃത്വത്തില്‍ ഹയര്‍ എഡ്യൂക്കേഷന്‍ മീറ്റ് സംഘടിപ്പിച്ചു