ഹൈമാസ്റ്റ് ലൈറ്റുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു

30

ഗുരുവായൂര്‍ നഗരത്തിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ കത്താത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചൂട്ടു കത്തിച്ച് പ്രതിഷേധിച്ചു. ഗുരുവായൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിഷേധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.കെ. രഞ്ജിത് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സി.എസ്. സൂരജ്, ബാലന്‍ വാറണാട്ട്, പി.ആര്‍.പ്രകാശന്‍, വിപിന്‍ വലങ്കര, കെ.വി. ശ്രീജിഷ് തുടങ്ങിയവര്‍ സംസാരിച്ചു.