സലാല കെ.എം.സി.സി. ധനസഹായം വിതരണം പുന്നയൂര്‍ മുസ്ലിം ലീഗ് പഞ്ചയത്ത് ഭാരവാഹികള്‍ ഏറ്റുവാങ്ങി

12

കെഎംസിസി സലാല കമ്മറ്റിയുടെ റമദാന്‍ റിലീഫിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പുന്നയൂര്‍ പഞ്ചായത്ത് പരിധിയിലെ അര്‍ഹരായവര്‍ക്കുള്ള ധനസഹായം പുന്നയൂര്‍ പഞ്ചയത്ത് ലീഗ് പ്രസിഡന്റ് നസീര്‍ മന്നലാംകുന്നും സെക്രട്ടറി ഉസ്മാന്‍ എടയൂരും സലാല കെഎംസിസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് സി.ഷംസുദ്ധീനില്‍ നിന്നും ഏറ്റുവാങ്ങി. പുന്നയൂര്‍ ലീഗ് ഓഫീസില്‍ വെച്ച് നടന്ന ചടങ്ങില്‍ പ്രവാസി ലീഗ് ജില്ലാ സെക്രട്ടറി സി മുഹമ്മദ് അലി ഗ്ലോബല്‍ കെഎംസിസി നേതാക്കളായ കബീര്‍ എടക്കഴിയൂര്‍, റാഷിദ് അവിയൂര്‍, നൂറുദ്ധീന്‍ മന്നലാംകുന്ന്, എംസി മുസ്തഫ, സത്താര്‍ ബോംബെ, മൊയ്ദു ഹാജി എടക്കഴിയൂര്‍, അബ്ദുല്‍ കാദര്‍, മുട്ടില്‍ കാലിദ്, സകീര്‍ അവിയൂര്‍, സലിം ആച്ചപുള്ളി തുടങ്ങിയവര്‍ സംസാരിച്ചു. സി. ഷംസുദ്ധീന്‍ സ്വാഗതവും നിസാര്‍ മൂത്തേടത്ത് നന്ദിയും പറഞ്ഞു.