എളവള്ളി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലുള്‍പ്പെട്ട എ.ടി.കുഞ്ഞുമോന്‍ സാഹിബ് -ജെ.പി.ജംഗ്ഷന്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു

22

എളവള്ളി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡിലുള്‍പ്പെട്ട എ.ടി.കുഞ്ഞുമോന്‍ സാഹിബ് -ജെ.പി.ജംഗ്ഷന്‍ റോഡ് ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. പഞ്ചായത്തിലെ ജനകീയ ആസൂത്രണ പദ്ധതിയില്‍ പെടുത്തി 12 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് കോണ്‍ക്രീറ്റ് ചെയ്തത്. 200 മീറ്റര്‍ നീളമുള്ള റോഡ് മൂന്നു മീറ്റര്‍ വീതിയിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. റോഡിന്റെ ഉദ്ഘാടനം എളവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്‌സ് നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എന്‍.ബി.ജയ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് ബിന്ദു പ്രദീപ്, വികസന കാര്യ സ്ഥിരം സമിനി ചെയര്‍മാന്‍ കെ.ഡി.വിഷ്ണു, ആരോഗ്യ-വിദ്യാഭ്യാസസ്ഥാരം സമിതി ചെയര്‍മാന്‍ ടി.സി.മോഹനന്‍,
ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.എം.അബു,ശ്രീബിത ഷാജി,ഗ്രാമപഞ്ചായത്ത് മുന്‍ അംഗം കെ.എസ്.സദാനന്ദന്‍ എന്നിവര്‍ സംസാരിച്ചു.