തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി

36

വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനാചരണം നടത്തി..ഗുരുവായൂര്‍ എസിപി സുന്ദരന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ പി.ടി.എ. പ്രസിഡണ്ടും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ബിജു പള്ളിക്കര സ്വാഗതം പറഞ്ഞു. മൈന്‍ഡ് റിവൈവല്‍ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ രുഫോസ് ജോണ്‍ , ലഹരി വിമുക്ത പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ സരുണ്‍ നായര്‍ എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസും നടത്തി. ഇന്‍സ്‌പെക്ടര്‍ ആര്‍.ബിനു, എസ്.ഐമാരായ യൂസഫ് , സുധീര്‍, പ്രധാന അധ്യാപിക കെ ഐ ജിഷ , പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷീന ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു. വിദ്യാര്‍ത്ഥി പ്രതിനിധി ആന്‍ഡ്രിയ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. തുടര്‍ന്ന് പോസ്റ്റര്‍ നിര്‍മ്മാണം, ലഹരി വിരുദ്ധ റാലി , സൈക്കിള്‍ റാലി, ഫ്‌ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു*