കാട്ടകാമ്പാല്‍ പഞ്ചായത്തിലെ പഴഞ്ഞി അമ്പത്തി രാണ്ടാം നമ്പര്‍ ഉല്ലാസ് അങ്കണവാടിയുടെ മുപ്പത്തിമൂന്നാം വാര്‍ഷികം ആഘോഷിച്ചു. ഐനൂര്‍ ക്രസന്റ് ഹാളില്‍ കിങ്ങിണിക്കൂട്ടം എന്ന പേരില്‍ നടന്ന ആഘോഷങ്ങളുടെ ഉദ്ഘാടം പഞ്ചായത്ത് പ്രസിഡണ്ട് കെ. ജയശങ്കര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് മിനി ഐപ്പ് അദ്ധക്ഷത വഹിച്ച ചടങ്ങില്‍ അങ്കണവാടിയുടെ അഭ്യുദയകാംക്ഷിയും
, ജീവകാരുന്ന പ്രവര്‍ത്തകനും പ്രവാസിയുമായ ഷാജു സൈനെ പ്രസിഡണ്ട് പൊന്നാടയണിയിച്ചു ഉപഹാരം നല്കി ആദരിച്ചു. ചടങ്ങില്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസവും, അര്‍ജ്ജുന അവാര്‍ഡ് ജേതാവുമായ പത്മഭൂഷന്‍ ഐ.എം വിജയന്, പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി.കെ ഹരിനാരായണന്, മഴവില്‍ മനോരമയിലെ പാട്ടിലെ താരം ശ്രേയ മേനോന് എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു. ഉല്ലാസ് അങ്കണവാടി ടീച്ചര്‍ എം.എം മേഴ്സി, ഹെല്‍പ്പര്‍ ഇ.എ സിന്ധു എന്നിവരെ വിശിഷ്ട അതിഥികള്‍ ചേര്‍ന്ന് ആദരിച്ചു. പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്പേഴ്സരായ സന്ധ്യ സജിത്ത്, ഷൈലജ അരുണ്‍ദാസ് , കെ.എം റസാക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വിജയ ഗോപി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് കലാപരിപാടികളും സമ്മാന ദാനവും നടന്നു.



