കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം ഉദ്ഘാടനം നടത്തി

എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്റെ ഭാഗമായുള്ള ഗൃഹസന്ദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ഗിരീഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം വാര്‍ഡ് മെമ്പര്‍ കെ.ഗോവിന്ദന്‍കുട്ടി അദ്ധ്യഷത വഹിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ:എ.കെ.ടോണി വിഷയാവതരണം നടത്തി. മെമ്പര്‍മാരായ എന്‍.കെ. കബീര്‍, പ്രബിത ബാലകൃഷ്ണന്‍ , കെ.വി. മണികണ്ന്‍, ആനിടീച്ചര്‍, ഷീജ അനന്തന്‍ , ഷാജി വര്‍ഗ്ഗീസ്, ടി.എ.ആഷിക് , പി.കെ. നീതു, എം.ബി.വിജീഷ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി.ജെ ജോബി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. സുഷി എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT