തപാല്‍ ദിനത്തില്‍ പോസ്റ്റ് ഓഫീസ് ജീവനക്കാരെ ആദരിച്ചു

ഒക്ടോബര്‍ 9 ലോക തപാല്‍ ദിനത്തില്‍ കൂനംമൂച്ചി സത്സംഗ് പ്രവര്‍ത്തകര്‍ കൂനംമൂച്ചി പോസ്റ്റ് ഓഫീസിലെത്തി ജീവനക്കാര്‍ക്ക് പുസ്തകവും പേനയും മധുരവും സമ്മാനിക്കുകയും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മുന്‍ പോസ്റ്റ്മാസ്റ്ററും കുനംമൂച്ചി സ്വദേശിയുമായ ടി.സി കുഞ്ഞുതോമ ഉദ്ഘാടനം ചെയ്തു. സത്സംഗം ചെയര്‍മാന്‍ മേജര്‍ പി.ജെ സ്‌റ്റൈജു അധ്യക്ഷനായി. ഓഫീസിലെ പോസ്റ്റ് മിസ്റ്റര്‍സ് വിജി ജേക്കബ് എം.കെ. ധന്യ പോസ്റ്റുമാന്‍ രഘുനാഥ കരുമന,മനോജ് അന്തിക്കാട്, അനു സി ആന്റോ എന്നിവരെയാണ് പോസ്റ്റ് ഓഫീസിലെത്തി ആദരിച്ചത്.

ADVERTISEMENT
Malaya Image 1

Post 3 Image