കുന്നംകുളം നഗരത്തിലെ യേശുദാസ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ചയാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പോര്‍ക്കുളം കല്ലഴികുന്ന് സ്വദേശി അമ്പലത്തിങ്കല്‍ വീട്ടില്‍ 49 വയസ്സുള്ള രാജേഷിനെയാണ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബര്‍ എട്ടാം തീയതി രാവിലെ 10 നും വൈകിട്ട് 6 മണിക്കും ഇടയിലാണ് സ്‌കൂട്ടര്‍ മോഷണം പോയത്. കുന്നംകുളം അടുപ്പൂട്ടി സ്വദേശി കൊച്ചുവിന്റെ ഉടമസ്ഥതയിലുള്ള 15,000 രൂപ വില വരുന്ന സ്‌കൂട്ടറാണ് മോഷണം പോയത്.
ADVERTISEMENT