28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kunnamkulam ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥയ്ക്ക് പൊള്ളലേറ്റ സംഭവത്തില്‍ പ്രതിഷേധം

ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥയ്ക്ക് പൊള്ളലേറ്റ സംഭവത്തില്‍ പ്രതിഷേധം

കുന്നംകുളത്ത് അദാനി ഗ്യാസ് പൈപ്പ്ലൈന്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥയ്ക്ക് പൊള്ളലേറ്റ സംഭവം ; സുരക്ഷാ വീഴ്ചയില്‍ വ്യാപക പ്രതിഷേധം.കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കിനു സമീപം പൈപ്പ് വഴി വിതരണം ചെയ്യുന്ന പാചകവാതകം ചോര്‍ന്നതിനെത്തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഒരാള്‍ക്ക് പൊള്ളലേറ്റ സംഭവത്തിലാണ് സുരക്ഷാവീഴ്ചയില്‍ വ്യാപക പ്രതിഷേധം ഉയരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അധികൃതര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസമാണ് കുന്നംകുളം കുറുക്കന്‍ പാറ സ്വദേശിനി ചോഴിയാട്ടില്‍ വീട്ടില്‍ 78 വയസ്സുള്ള ലീലക്ക് പരിക്കേറ്റത്. സംഭവത്തില്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. വീട്ടിലെ കുളിമുറിയില്‍ വെച്ചാണ് സ്‌ഫോടനം ഉണ്ടായത്. വാട്ടര്‍ ഹീറ്റര്‍ ഓഫ് ചെയ്യുന്നതിനിടയില്‍ ഉണ്ടായ ചെറിയ ഒരു സ്പാര്‍ക്ക്- ഗ്യാസുമായി സമ്പര്‍ക്കത്തില്‍ വന്നതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവസമയത്ത് വീടിന്റെ പരിസരത്ത് ഗ്യാസിന്റെ രൂക്ഷമായ മണമുണ്ടായിരുന്നതായി വീട്ടുകാര്‍ മൊഴി നല്‍കി.

ADVERTISEMENT
error: Content is protected !!