എസ്എസ്എൽസി, പ്ലസ്ടു വിജയികളെ ആദരിച്ച് ജ്ഞാനോദയം ഗ്രാമീണ വായനശാല

നാടിന്റെ യുവതലമുറയെ നേരിന്റെ നേര്‍വഴിയിലേക്ക് നയിക്കാന്‍ ഗ്രാമീണ വായനശാലകളുടെ പങ്ക് നിര്‍ണായകമെന്ന് കാട്ടാകാമ്പാല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍. പെരുന്തുരുത്തി ജ്ഞാനോദയം ഗ്രാമീണ വായനശാലയുടെ നേതൃത്വത്തില്‍ നടന്ന എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കുള്ള ആദരണീയം പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ വായനശാല പ്രസിഡന്റ് സജി പെരുന്തുരുത്തി അധ്യക്ഷത വഹിച്ചു. വായനശാല സെക്രട്ടറി ഷഹന പെരുംതുരുത്തി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ എം റസാഖ് മുഖ്യ അതിഥിയായിരുന്നു.വായനശാല ഭാരവാഹികളായ അക്ഷയ്, നിധിന്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT