31.6 C
Kunnamkulam
Saturday, September 12, 2026
Home Bureaus Perumpilavu സേവനവഴിയിലേക്ക് പുതുതലമുറ; പഴഞ്ഞി സ്കൂളിൽ റെഡ് ക്രോസ് അംഗത്വ വിതരണം

സേവനവഴിയിലേക്ക് പുതുതലമുറ; പഴഞ്ഞി സ്കൂളിൽ റെഡ് ക്രോസ് അംഗത്വ വിതരണം

11

സേവനത്തിന്റെയും, കാരുണ്യത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരുക എന്ന ലക്ഷ്യത്തോടെ കുട്ടികളെ റെഡ് ക്രോസ് സംഘടനയിലേക്ക് അംഗങ്ങളായി ചേര്‍ക്കുന്ന പരിപാടിയുടെ ഉദ്ഘാടനം പഴഞ്ഞി ഗവണ്‍മെന്റ്‌ഹൈ സ്‌കൂളില്‍ നടത്തി. കാട്ടകാമ്പാല്‍ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. പി റ്റി എ പ്രസിഡന്റ് പി എം അലി അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ മോനിഷ രജീഷ് ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ വെങ്കട്ട മൂര്‍ത്തി, സ്‌കൂള്‍ പ്രധാന അധ്യാപിക മേഴ്‌സി പി മാത്യു, റെഡ് ക്രോസ് കൗണ്‍സിലര്‍ അബൂബക്കര്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 45 ഓളം വരുന്ന വിദ്യാര്‍ഥികള്‍ക്കാണ് ഇന്ന് റെഡ് ക്രോസിലേക്ക് അംഗത്വം നല്‍കിയത്.റെഡ് ക്രോസ് ഭാരവാഹികളും അധ്യാപകരും ജനപ്രതിനിധികളും രക്ഷിതാക്കളും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!