25.4 C
Kunnamkulam
Wednesday, July 29, 2026
Home Bureaus Kechery ‘മാനവന്‍ കേഴുന്ന ലോകം’ നോവല്‍ പ്രകാശനം ചെയ്തു

‘മാനവന്‍ കേഴുന്ന ലോകം’ നോവല്‍ പ്രകാശനം ചെയ്തു

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ പുസ്തകവും വായനയും ആയുധമാക്കണമെന്ന് സി.പി.ഐ.എം. ജില്ലാ സെക്രട്ടറി കെ.വി.അബ്ദുല്‍ഖാദര്‍.എളവള്ളി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ടും ഗ്രന്ഥശാല പ്രവര്‍ത്തകനുമായ സി.എഫ്.രാജന്‍ രചിച്ച മാനവന്‍ കേഴുന്ന ലോകം എന്ന നോവല്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എളവള്ളി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ ആര്‍.എ.അബ്ദുല്‍ ഹക്കീം അധ്യക്ഷനായി. കാലിക്കറ്റ് സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.സി.എല്‍.ജോഷി ആദ്യപ്രതി ഏറ്റുവാങ്ങി. കവി പ്രസാദ് കാക്കശ്ശേരി പുസ്തക പരിചയം നടത്തി. എളവള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അശോകന്‍ മൂക്കോല,ടി ടി ശിവദാസന്‍, പി.ജി.സുബിദാസ്, ബി.ആര്‍.സന്തോഷ്, പി.എ.ഷൈന്‍, സി.ടി.ജാന്‍സി, ആനിജോസ്, തുളസി രാമചന്ദ്രന്‍, ദേവദാസ് ആനേടത്ത് എന്നിവര്‍ സംസാരിച്ചു പുരോഗമന കലാസാഹിത്യ സംഘത്തിന്റെയും സ്വതന്ത്രകലാപരിഷത്ത് വായനശാലയുടെയും സംഘാടനത്തില്‍ നടന്ന പുസ്തക പ്രകാശനസദസ്സില്‍ നാട്യകലാവേദിയുടെ വീരനാട്യവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

 

ADVERTISEMENT
error: Content is protected !!