വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന് പെരുമ്പിലാവ് അക്കിക്കാവില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് സ്വദേശി 21 വയസ്സുള്ള ആകാശിനെയാണ് കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ ഫക്രുദ്ധീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കരിക്കാട് സ്വദേശി ശിഹാബിനെയാണ് പ്രതി വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ ജനുവരി പതിനഞ്ചാം തീയതി രാത്രി പതിനൊന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
ADVERTISEMENT