അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ജില്ലാ സമ്മേളനം നവംബര്‍ 24ന് കേച്ചേരിയില്‍ നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. തൃശൂര്‍ – പാലക്കാട് ജില്ല പ്രസിഡണ്ട് എച്ച്. സുലൈമാന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ചെയര്‍മാനായി എച്ച് സുലൈമാന്‍ മാസ്റ്ററെയും കണ്‍വീനര്‍മാരായി എം താജുദ്ധീന്‍, അബ്ദുള്‍ ബഷീര്‍ എന്നിവരെയും ട്രഷററായി ഉണ്ണീന്‍ തിരുവിഴാംകുന്നിനെയും തിരഞ്ഞെടുത്തു. നവംബര്‍ 24ന് കേച്ചേരി സിറ്റി പാലസില്‍ വെച്ചാണ് തൃശ്ശൂര്‍ -പാലക്കാട് ജില്ലാ സമ്മേളനം നടക്കുക.
ADVERTISEMENT