പിണറായി പോലീസ് ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന മുദ്രാവാക്യമുയര്‍ത്തി എസ്.ഡി.പി.ഐ കുന്നംകുളം മണ്ഡലം പ്രസിഡണ്ട് കെ.കെ.കബീര്‍ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് കാഞ്ഞിരക്കോട് നിന്ന് തുടക്കമായി. കാഞ്ഞിരക്കോട് സെന്ററില്‍ മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ അധ്യക്ഷന്‍ അഷറഫ് വടക്കൂട്ട് യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. എരുമപ്പെട്ടി കടങ്ങോട് വേലൂര്‍, ചൊവ്വന്നൂര്‍ പഞ്ചായത്തുകളിലെ പര്യടനത്തിന് ശേഷം പന്നിത്തടത്ത് സമാപിച്ചു.
ADVERTISEMENT