രക്തദാന പ്രവര്‍ത്തകരെ ‘രക്തബന്ധു’ പുരസ്‌കാരം നല്‍കി ആദരിച്ചു

തൈക്കാട്ടുശ്ശേരി സെന്റ് പോള്‍സ് ദേവാലയത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സന്നദ്ധ രക്തദാന പ്രവര്‍ത്തകരെ ആദരിച്ചു. പാരിഷ് ഹാളില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പിലാണ് വേറിട്ട ആദരം നടന്നത്. 78 തവണ രക്തം ദാനം ചെയ്ത 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫിസറായ മേജര്‍ പി.ജെ സ്‌റ്റൈജു സന്നദ്ധരക്തദാനം നടത്തിയവരെ രക്തബന്ധു പുരസ്‌കാരം നല്കി ആദരിച്ചു. 23 തവണ രക്തം ദാനംചെയ്ത ഇടവക വികാരി ഫാ. സാറ്റാര്‍സണ്‍ കള്ളിക്കാടന്‍, 47 തവണ രക്തദാനം നടത്തിയ തൈക്കാട്ടുശേരി സ്വദേശി ജെറോം ജോണ്‍ എന്നിവരടങ്ങുന്ന രക്തദാതാക്കളെയാണ് പുരസ്‌കാരം നല്കി ആദരിച്ചത്. ജൂബിലി മിഷ്യന്‍ മെഡിക്കല്‍ കോളേജിലെ ഡോ. പൂജ സത്യന്‍ രക്തദാനത്തിന്റെ ഇന്നത്തെ പ്രസക്തി എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image