പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ലഹരി വസ്തുക്കള്‍ നല്‍കിയ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പോര്‍ക്കളേങ്ങാട് സ്വദേശി സനലാണ് (23) പിടിയിലായത്. മാര്‍ച്ച് 21നാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കേച്ചേരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ലഹരിവസ്തു നല്‍കി എന്ന പരാതിയിലാണ് പ്രതിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വൈദ്യ പരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് അറസ്റ്റിലായ സനലെന്ന് പോലീസ് പറഞ്ഞു.
ADVERTISEMENT