പെരുമ്പടപ്പ് പട്ടേരിയില്‍ വീട് കയറി ആക്രമിച്ചതായി പരാതി. പെണ്‍കുട്ടിക്ക് ഉള്‍പ്പെടെ പരിക്കേറ്റു. കുറ്റിക്കാട്ടില്‍ നദീറ, മകന്‍ നാഫില്‍ (20), ബന്ധു ഷഫ്‌ന (12) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്ററിങ് തൊഴിലാളിയായ ചെറവല്ലൂര്‍ കടവ് സ്വദേശി ഹുസൈന്‍ ആക്രമിച്ചുവെന്നാണ് പരാതി. അഷ്‌റഫിന്റെ മകളുടെ വിവാഹത്തിന് കാറ്ററിങ് നല്‍കിയതുമായുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. കാറ്ററിങ്ങിന്റെ ബാക്കി തുക ചോദിക്കാനെത്തിയ ഹുസൈന്‍ മോശമായി സംസാരിക്കുകയും വീട്ടുകാരെ അക്രമിക്കുകയുമായിരുന്നുവെന്ന് വീട്ടുകാര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേ സമയം ബാക്കി തുക ചോദിച്ചതിനെത്തുടര്‍ന്ന് വീട്ടുകാര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്ന് ഹുസൈനും പരാതി നല്‍കി. പരിക്കേറ്റവര്‍ പെരുമ്പടപ്പ് കെ.എം.എം ആശുപത്രിയില്‍ ചികിത്സ തേടി.
ADVERTISEMENT