മരത്തംകോട് മേരി മാത പള്ളിയില്‍ ജപമാല മാസാചരണ സമാപനത്തിന്റെ ഭാഗമായി സംയുക്ത ജപമാല റാലി നടത്തി. വിവിധ കുടുംബ യൂണിറ്റുകളില്‍ നിന്നും വന്ന ജപമാല റാലികള്‍ സംയുക്തമായി പള്ളിയില്‍ നിന്ന് ആരംഭിച്ച് മരത്തംകോട് അങ്ങാടി ചുറ്റി വൈകീട്ട് 8 മണിയോടെ സമാപിച്ചു. സംയുക്ത ജപമാല റാലിക്ക് വികാരി ഫാ. നവീന്‍ മുരിങ്ങാത്തേരി, കൈക്കാരന്‍മാരായ ഡോ. ജോണ്‍സന്‍ ആളൂര്‍, തോമസ് ചക്രമാക്കില്‍, കുടംബ കൂട്ടായ്മ പ്രസിഡന്റുമാരായ റന്‍ഞ്ചി എം.പി, ലിജോ എം.ഒ, ജോജു സി.ജെ, വില്‍സന്‍ എം.ഡി, ഡൊമിനി സി.കെ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പായസവിതരണവും ഉണ്ടായി.
ADVERTISEMENT