വേലൂര്‍ തലക്കോട്ടുകരയില്‍ നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതിയെ എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വേലൂര്‍ തയ്യൂര്‍ മോളിപറമ്പില്‍ സാജന്‍ (37) ആണ് പിടിയിലായത്. കഴിഞ്ഞ 17-ാം തിയ്യതി രാത്രി 10 മണിയോടെയാണ് സാജനും കൂട്ട് പ്രതിയായ തലക്കോട്ടുക്കര മമ്മസ്രയില്ലത്ത് റിയാസും ചേര്‍ന്ന് ബൈക്കില്‍ വില്‍പ്പനയ്ക്കായി കൊണ്ട് പോകുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് എരുമപ്പെട്ടി പോലീസ് പിടികൂടിയത്. വാഹന പരിശോധന കണ്ട് പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും റിയാസിനെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. ഇതിനിടയില്‍ സാജന്‍ ഓടി രക്ഷപ്പെട്ടു. ഒളിവിലായിരുന്ന സാജന്‍ ഇന്ന് പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
ADVERTISEMENT