പള്ളിപ്പെരുന്നാളിന് ആശംസ നേര്‍ന്നുകൊണ്ട് മതസൗഹാര്‍ദ മാതൃകയുമായി മഹല്ല് ഭാരവാഹികള്‍

കോട്ടോല്‍ മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ പെരുന്നാളിന് ആശംസ നേര്‍ന്ന് തൊട്ടടുത്ത മസ്ജിദിലെ ഇമാമും, കമ്മിറ്റി ഭാരവാഹികളുമെത്തി. വൈദികരും ഇമാമും കമ്മിറ്റി ഭാരവാഹികളുമെല്ലാം പങ്കെടുത്ത ഒത്തുചേരല്‍ മത സാഹോദര്യത്തിന്റെ മാതൃകയായി.
കോട്ടോല്‍ മഹല്ല് പ്രസിഡണ്ട് ഉമര്‍ മുസ്ലിയാര്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗനി , ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുസ്ല്യാര്‍, സെക്രട്ടറി അബ്ദുള്‍ അസീസ്, മഹല്ല് ഖത്തീബ് ഉസ്താത് വദൂദ് മറ്റു സമിതി അംഗങ്ങളായ നാസര്‍, കബീര്‍ തുടങ്ങിയവര്‍ സംഘടത്തില്‍ ഉണ്ടായിരുന്നു. ഫാദര്‍. ലൂക്ബാബു, പ്രസിഡന്റ് ഷിജു കോട്ടോല്‍ തുടങ്ങിയവര്‍ ചേര്‍ന്നു സ്വീകരിച്ചു. നേരത്തെ മസ്ജിദില്‍ നടന്ന വീരാവുണ്ണി മുസ്ലിയാര്‍ ആണ്ടുനേര്‍ച്ചക്ക് കോട്ടോല്‍ ദേവാലയത്തിലെ പ്രതിനിധികള്‍ എത്തിയിരുന്നു.

ADVERTISEMENT
Malaya Image 1

Post 3 Image