വ്യാപാരി വ്യവസായി ഏകോപന സമിതി ജനറല്‍ബോഡി യോഗവും ‘ശുചിത്വ തൃത്താല-സുന്ദര തൃത്താല’ ഉദ്ഘാടനവും

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല നിയോജക മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ചാലിശ്ശേരി, കൂനംമൂച്ചി യൂണിറ്റുകളുടെ സംയുക്ത ജനറല്‍ബോഡി യോഗവും, ശുചിത്വ തൃത്താല-സുന്ദര തൃത്താല പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ചാലിശ്ശേരി പി.പി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് യൂണിറ്റ് പ്രസിഡന്റ് എം.എം.അഹമ്മദുണ്ണിയുടെ അധ്യക്ഷതയില്‍ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് കുട്ടന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആര്‍.ബാലന്‍ ആമുഖ പ്രഭാഷണം നടത്തി.

പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷമീര്‍ വൈക്കത്ത് ‘ശുചിത്വ തൃത്താല-സുന്ദര തൃത്താല’പദ്ധതിയുടെ വിശദീകരണം നടത്തി. സംഘടന ജില്ലാ വൈസ് പ്രസിഡണ്ട് ടി.പി.ഷക്കീര്‍, കൂനംമൂച്ചി യൂണിറ്റ് ജനറല്‍ സെക്രട്ടറി പി.ജിഷാദ്, ഹരിത കേരള മിഷന്‍ തൃത്താല ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ നീരജ രാമദാസ്, പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ പ്രദീപ് ചെറുവാശ്ശേരി എന്നിവര്‍ സംസാരിച്ചു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ടി.മുജീബ് സ്വാഗതവും ചാലിശ്ശേരി യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷബീര്‍ മദീന നന്ദിയും പറഞ്ഞു.

ADVERTISEMENT
Malaya Image 1

Post 3 Image