ഉപജില്ല പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

അണ്ടത്തോട് ചെറായി ഗവ.യു.പി സ്‌കൂളില്‍, ഉപജില്ല പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുത്ത കുട്ടികളെ അവരുടെ രക്ഷിതാക്കള്‍ക്കൊപ്പം അനുമോദിച്ചു. സ്‌കൂള്‍ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ അനുമോദന ചടങ്ങ് പ്രധാന അധ്യാപിക ഇന്‍ ചാര്‍ജ് മീനാ പോളിന്റെ അധ്യക്ഷതയില്‍ സ്‌നേഹ് മോഹന്‍ ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് റഹീം ആലുങ്ങല്‍ സ്വാഗതം പറഞ്ഞു. അധ്യാപകന്‍ ജയകൃഷ്ണന്‍ മാസ്റ്റര്‍ ആമുഖ വിശദീകരണം നടത്തി. പിടിഎ ഭാരവാഹികള്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പതക്കം നല്‍കി ആദരിച്ചു.

ADVERTISEMENT
Malaya Image 1

Post 3 Image