27.6 C
Kunnamkulam
Saturday, July 11, 2026
Home Bureaus Kechery ബ്രിഗേഡിയര്‍ എന്‍ എ സുബ്രഹ്‌മണ്യനെ ആദരിച്ചു

ബ്രിഗേഡിയര്‍ എന്‍ എ സുബ്രഹ്‌മണ്യനെ ആദരിച്ചു

കാര്‍ഗില്‍ യുദ്ധവിജയത്തില്‍ മുഖ്യ പങ്കുവഹിച്ച കാര്‍ഗില്‍, ദ്രാസില്‍ നടന്ന യുദ്ധവിജയത്തിന്റെ 25-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ ബ്രിഗേഡിയര്‍ എന്‍ എ സുബ്രഹ്‌മണ്യനെ ആദരിച്ചു. സുബ്രഹ്‌മണ്യന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ 24 കേരള ബറ്റാലിയന്‍ അസോസിയേറ്റ്ഡ് എന്‍.സി.സി ഓഫീസര്‍ മേജര്‍ പി.ജെ. സ്‌റ്റൈജു ഉപഹാരം സമ്മാനിച്ചു. ലഫ്റ്റനന്റ് കെ അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ പൈതൃകം സൈനിക സേവാസമിതി കണ്‍വീനര്‍ കെ കെ വേലായുധന്‍, സര്‍വീസില്‍ ഇരിക്കെ മരണപ്പെട്ട ഗുരുവായൂര്‍ സ്വദേശി ലഫ്റ്റനന്റ് കമാന്‍ഡര്‍ വിപിന്‍ ദേവിന്റെ പിതാവ് കെ.വി വിജയകുമാര്‍, പൈതൃകം കോഡിനേറ്റര്‍ അഡ്വ. രവി ചങ്കത്ത് എന്നിവര്‍ സംബന്ധിച്ചു. യുദ്ധസേവ മെഡല്‍ ജേതാവ് കൂടിയായ ബ്രിഗേഡിയര്‍ എന്‍.എ സുബ്രഹ്‌മണ്യന്‍ മറുപടി പ്രസംഗം നടത്തി.

ADVERTISEMENT
error: Content is protected !!