29.3 C
Kunnamkulam
Saturday, October 3, 2026
Home Bureaus Chavakkad ടോറസ് ലോറി കയറി കാല്‍നടയാത്രികയായ ഗൃഹനാഥക്ക് ഗുരുതര പരിക്ക്

ടോറസ് ലോറി കയറി കാല്‍നടയാത്രികയായ ഗൃഹനാഥക്ക് ഗുരുതര പരിക്ക്

22

 

ചാവക്കാട് ബീച്ച് റോഡില്‍ ടൗണ്‍ പള്ളിക്കടുത്ത് ടോറസ് ലോറി കയറി കാല്‍നടയാത്രികയായ ഗൃഹനാഥക്ക് ഗുരുതര പരിക്ക്. മണത്തല ചാപ്പറമ്പ് കണ്ണചന്ദ്രക്കല്‍ വീട്ടില്‍ അമ്മിണി(72)ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.50 ഓടെയായിരുന്നു അപകടം. സാധനങ്ങളുമായി നടന്നു വരുന്നതിനിടയില്‍ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ അമ്മിണിയുടെ കൈക്ക് മുകളിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. കൈക്കും കാലിനും പരിക്കേറ്റ ഇവരെ ചാവക്കാട് ചാവക്കാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!