നിര്‍മ്മാണ പുരോഗതി വിലയിരുത്താന്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇടിയഞ്ചിറ റഗുലേറ്ററിന്റെ സിവില്‍ പ്രവര്‍ത്തിക്ക് 2.42 കോടിയും മെക്കാനിക്കല്‍ പ്രവര്‍ത്തിക്ക് 2.62 കോടി രൂപയും വകയിരുത്തിയാണ് പ്രവര്‍ത്തി പുരോഗമിക്കുന്നത്. നിര്‍മ്മാണം അവസാന ഘട്ടത്തിലെത്തി നില്‍ക്കേ, കഴിഞ്ഞ വര്‍ഷമുണ്ടായ ശക്തമായ വേലിയേറ്റത്തേ തുടര്‍ന്ന് പടിഞ്ഞാറ് ഭാഗത്തെ ബണ്ട് തകര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ണ്ണമായി നിലക്കുകയായിരുന്നു. 32 ഷട്ടറുകളുള്ള റഗുലേറ്ററില്‍ ഷട്ടറുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി പകുതിയോളം മോട്ടോറുകള്‍ ഇതിനകം സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ബാക്കിയുള്ള മോട്ടോറുകള്‍ അടുത്ത ദിവസങ്ങളില്‍ സ്ഥാപിക്കും. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ കാര്‍ഷിക മേഖലയ്ക്കും ഇടിയഞ്ചിറ റെഗുലേറ്റര്‍ ഏറെ ഗുണകരമാകുമെന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍.



