32.2 C
Kunnamkulam
Sunday, September 13, 2026
Home Bureaus Kechery എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം

എരനെല്ലൂര്‍ പരിശുദ്ധ കൊന്തമാതാവിന്റെ ദേവാലയത്തിലെ സംയുക്ത തിരുന്നാള്‍ ഭക്തിനിര്‍ഭരം

34

 

ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കൊന്ത മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുന്നാള്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് 5.30 ന് ഫാത്തിമ മാതാവിന്റെ കപ്പേളയില്‍ പ്രസുദേന്തി വാഴ്ച്ചയും തുടര്‍ന്ന് ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെ ദേവാലയത്തിലേക്ക് പ്രദക്ഷിണവുമുണ്ടായി. ശേഷം ദേവാലയത്തില്‍ ഫാ.ലിജോ പൊറുത്തൂര്‍ കാര്‍മ്മികനായി ദിവ്യബലിയും, വൈകീട്ട് 7 മണിക്ക് വൈദ്യുതി ദീപാലാങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. ശനിയാഴ്ച്ച രാവിലെ 6.30ന് ദിവ്യബലിയും തുടര്‍ന്ന് കുടുംബ യൂണിറ്റുകളിലേക്കുള്ള അമ്പ് കീരിടം എന്നിവയുടെ ആശീര്‍വ്വാദവും നടന്നു. രാത്രി 10 ന് കുടുംബകൂട്ടായ്മകളില്‍ നിന്നുള്ള അമ്പ്, കീരിടം എന്നിവയുടെ എഴുന്നെള്ളിപ്പുകള്‍ ദേവാലയത്തിലെത്തി സമാപിച്ചു.

ADVERTISEMENT
error: Content is protected !!