പുന്നയൂര്‍ക്കുളം ആറ്റുപുറം റെസിഡന്‍സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പാണകാട്ടയില്‍ തറവാട്ടില്‍ വെച്ചു നടന്ന ഇഫ്താര്‍ സംഗമം അസോസിയേഷന്‍ രക്ഷാധികാരിയും പൊതു പ്രവര്‍ത്തകനുമായ ചോ മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള ഹാജി കാഞ്ഞിരപ്പുള്ളിയുടെ അദ്ധ്യക്ഷതയില്‍ പരൂര്‍ മഹല്ല് ഖതീബ് അഹമ്മദ് കബീര്‍ സഖാഫി പ്രഭാഷണം നടത്തി. ശാന്തി നേഴ്‌സിംഗ് ഹോം ഡയറക്ടര്‍ ഡോക്ടര്‍ രാജേഷ് കൃഷ്ണന്‍, കുന്നത്തൂര്‍ റെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് അറക്കല്‍ ഉമ്മര്‍ മാസ്റ്റര്‍, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും പുന്നയൂര്‍ക്കുളം പ്രസ്സ് ക്ലബ് അംഗവുമായ ജോസ് ആറ്റുപുറം, വാര്‍ഡ് മെമ്പര്‍ അനിത ധര്‍മ്മന്‍, അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ശരീഫ് പാണ്ടോത്തയില്‍ എന്നിവര്‍ സംസാരിച്ചു. ഉന്നത വിജയം കരസ്ഥമാക്കിയ അസോസിയേഷന്‍ ജോയിന്‍ സെക്രട്ടറി ബുഷറ കുഞ്ഞിമോന്‍, എഴുത്തുകാരനും അമേരിക്കന്‍ മലയാളിയുമായ അബ്ദുല്‍ പുന്നയൂര്‍ക്കുളം എന്നിവരെ ആദരിച്ചു.
അസോസിയേഷനിലെ മുഴുവന്‍ കുടുംബങ്ങളും പങ്കടുത്തു.