കുന്നംകുളം- തൃശൂര്‍ റോഡില്‍ പോലീസ് സ്റ്റേഷന്‍ സമീപം നിയന്ത്രണംവിട്ട കാറിടിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകള്‍ക്ക് പരിക്കേറ്റു.
സേലം- കള്ളകുറിച്ചി സ്വദേശിനികളായ 40 വയസ്സുള്ള കോളഞ്ചി, 38 വയസ്സുള്ള കുമാരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇതര സംസ്ഥാന തൊഴിലാളികളായ സ്ത്രീകളെ ഇടിച്ചു തെറിപ്പിച്ചു പാതയോരത്ത് സൂക്ഷിച്ച വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ തലക്ക് ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളികളെ കുന്നംകുളം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റി ആംബുലന്‍സ് പ്രവര്‍ത്തകരും കുന്നംകുളം താലൂക്ക് ആശുപത്രി ആംബുലന്‍സ് പ്രവര്‍ത്തകരും ചേര്‍ന്ന് കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.