26.5 C
Kunnamkulam
Monday, July 13, 2026
Home Bureaus Velur മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടത്തി

മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടത്തി

വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ ആഘോഷം നടത്തി. ക്ഷേത്രനടയില്‍ എത്തിച്ച കതിര്‍ക്കറ്റകള്‍ മേല്‍ശാന്തി തലയിലേറ്റി ക്ഷേത്ര കവാടത്തിലെത്തിച്ചു. തുടര്‍ന്ന് ശംഖ് വിളിച്ച് വിളക്കുതെളിയിച്ച് പൂജിച്ച് കതിര്‍ക്കറ്റകള്‍ ശ്രീലകത്തേക്ക് എഴുന്നള്ളിച്ചു. ക്ഷേത്രം മേല്‍ശാന്തി വൈകുണ്ഡം നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു. ക്ഷേത്രം ട്രസ്റ്റി ശിവദാസന്‍ പെരുവഴിക്കാട്ട് , ക്ഷേത്രം ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!