25.4 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Kechery പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു

പന്നിശ്ശേരി ശ്രീ മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലംനിറ ആഘോഷിച്ചു. മറ്റം ജയകൃഷ്ണന്‍ പണിക്കര്‍ കുറിച്ചു നല്‍കിയ മുഹൂര്‍ത്തത്തില്‍ ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ഇല്ലംനിറ ചടങ്ങുകള്‍ നടന്നത്. ക്ഷേത്രത്തിലെത്തിച്ച നെല്‍ക്കതിരുകള്‍ മേല്‍ശാന്തി തലയിലേന്തി ക്ഷേത്രം വലം വെച്ചു. തുടര്‍ന്ന് പൂജ നടത്തിയ കതിര്‍ക്കറ്റകള്‍ ഭഗവാന് സമര്‍പ്പിച്ചു. പൂജിച്ച നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്കും വിതരണം ചെയ്തു. ക്ഷേത്രം പ്രസിഡണ്ട് ബാലകൃഷ്ണന്‍, ക്ഷേത്രം സെക്രട്ടറി സഞ്ജീവ് എന്നിവരും മറ്റു ഭരണസമിതി അംഗങ്ങളും ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!